
തിരുവനന്തപുരം: ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറിയേക്കും. വീട്ടുകാരുടെ പ്രതിഷേധം മൂലം മത്തായിയുടെ മൃതദേഹം 25 ദിവസമായി സംസ്ക്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുമ്പോഴാണ്് സര്‍ക്കാര്‍ തീരുമാനം. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരിച്ചത്. കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണ റിേപ്പാര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും നടപടി എടുക്കുക. ഇവര്‍ക്ക് നിയമ പരിരക്ഷയുള്ളതിനാല്‍ കൃത്യമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പോലീസ് പക്ഷം.
കേസില്‍ ജില്ലാ പോലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്.






