
സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ പുതിയ ചിത്രം സഡക്ക് 2 ട്രെയിലർ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട വിഡിയോയി മാറി. ഇപ്പോഴിതാ സംവിധായകന്റെ പഴയൊരു വിഡിയോ ആണ് ട്വിറ്ററിൽ ട്രെൻഡിങ്.
ഒച്ച ഉയർത്തി ഒരു മാധ്യമ പ്രവർത്തകയോട് കയർത്തു സംസാരിക്കുന്നതാണ് വിഡിയോ. മഹേഷ് ഭട്ടിനൊപ്പം ഭാര്യ സോണി റസ്ദാന് മക്കളായ പൂജ ഭട്ട്, ആലിയ ഭട്ട് എന്നിവരെയും വീഡിയോയില്‍ കാണാം. ”സഡക് 2വിന് ഒരു കോടി ഡിസ്ലൈക്ക് ലഭിച്ചപ്പോള്‍ മഹേഷ് ഭട്ട് ഭ്രാന്തനായി, ഈ അവസ്ഥ കണ്ട് ആര്‍ക്കൊക്കെ സന്തോഷം തോന്നുന്നു” എന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ സഡക്ക് 2 വുമായി വിഡിയോയ്ക്ക് ബന്ധമൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലുള്ള വിഡിയോയാണിത്. വിഷാദ രോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്കുമ്പോള് മഹേഷ് ഭട്ടിന് ദേഷ്യം വന്ന ഭാഗമാണിത്. ഷഹീൻ ഭട്ടിന്റെ പുസത്ക പ്രകാശനവുമായി ബന്ധപ്പെട്ടൊരു ചടങ്ങ് ആയിരുന്നു ഇത്.
എന്തായാലും വിഡിയോ ഇപ്പോൾ വൈറലാണ്. അറുപത് ലക്ഷം ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. സുശാന്തിന് നീതി ലഭിക്കും, മഹേഷ് ഭട്ട് ക്രൂരൻ എന്നിങ്ങനെയുളള കമന്റുകളാണ് കൂടുതലും വന്നുകൊണ്ടിരിക്കുന്നത്.






