
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ഇപ്പോള്‍ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന കാര്യം പേളി വ്യക്തമാക്കിയത്. തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ട് രണ്ട് വര്‍ഷം ആയെന്നും പേളി വീഡിയോയില്‍ പറയുന്നുണ്ട്.
'ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്!നേഹിക്കുന്നു ശ്രീനിഷ്' ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങള്‍ വിവാഹിതരായി ഒരു വര്‍ഷമായി എന്ന് മനസിലായപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.






