
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി താത്ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. പാര്‍ട്ടിയിലെ നേതൃത്വത്തെച്ചൊല്ലിയുള്ള പ്രതിസന്ധി ഉയരുന്നതിനിടെയാണ് 23 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് ഉന്നതതല യോഗം നാളെ ചേരാനിരിക്കെയാണ്. നാളെ കൂടുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ 135 വര്‍ഷത്തെ പഴക്കമുള്ള സംഘടനയുടെ നേതൃത്വമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ കാര്യക്ഷമമമായ നേതൃത്വമുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യസഭാ കോണ്‍ഗ്രസ് പാര്ലേെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുകള്‍ വാസ്നിക്, ജിതിന് പ്രസാദ്, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ പിസിസി അധ്യക്ഷന്മാര് ഉള്‍പ്പെടെയുളളവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായതില്‍ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനാല്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിനും ദേശീയ അനിവാര്യതയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയുടെ മേല്ത്തട്ടു മുതല്‍ കീഴ്ഘടകങ്ങളില്‍ വരെ അടിമുടി മാറ്റമുണ്ടാകണമെന്നാണ് കത്തിലെ ആവശ്യം. ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റികള്‍ വരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യ്െപടുന്നു. രാജ്യം തുടരെ വെല്ലുവിളികള്‍ നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ കോണഗ്രസ് പ്രതികരണം നിരാശജനകമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.






