മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മത്തി. മത്തിയുടെ അത്രയും ഇഷ്ടം പലര്‍ക്കും മറ്റ് മത്സ്യങ്ങളോട് ഉണ്ടാകില്ല. മത്തി കേരളത്തിലെ പോലെ തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു ഇടമുണ്ട് അങ്ങ് സ്പെയിനിലെ മാഡ്രിഡ്. വര്‍ഷാവര്‍ഷം മാഡ്രിഡില്‍ നടക്കുന്ന ഒരു ചടങ്ങാണ് മത്തിയുടെ സംസ്കാരം ആഘോഷമാക്കുന്ന ചടങ്ങ്. സ്പെയിനിലെ കാര്‍ണിവല്‍ അവസാനിച്ചതിന്റെ സൂചനയായി നടത്തുന്ന ചടങ്ങാണ് ഈ മത്തി സംസ്കാരം.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ്കോ ഗോയയുടെ പ്രശസ്തമായ ചിത്രമാണ് മത്തിയുടെ ശവസംസ്കാരം. എന്നാല്‍ മത്തിയുടെ രൂപം ചിത്രത്തിലില്ല. ഭീകരതയുള്ള കാര്‍ണിവല്‍ ഫ്ളാഗും നൃത്തം ചെയ്യുന്നവരുമാണ് ചിത്രത്തിലെ പ്രധാന വിഷയം. കാര്‍ണിവലിന് സമാനമായ പരേഡോടു കൂടിയാണ് മത്തിയുടെ സംസ്കാരം നടക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് യഥാര്‍ത്ഥ മത്തിയല്ല.

മത്തിയുടെ വലിയ മാതൃകയുണ്ടാക്കി അതുമായാണ് പരേഡിനിറങ്ങുന്നത്. മത്തിയോടൊപ്പം ഭൂതകാലത്തെ ദഹിപ്പിക്കുന്നു എന്നാണ് വിശ്വാസം. ഇതോട് കൂടി സമൂഹം കൂടുതല്‍ വീര്യത്തോടെ പുനര്‍ജനിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള കാര്‍ണിവലുകളില്‍ കണ്ടുവരുന്നതാണ് ഇത്തരം കോലം കത്തിക്കലുകള്‍. പുനരുജ്ജീവനമായാണ് ഇതിനെ കണക്കാക്കുന്നത്.

Comments