
കോവിഡ് കാലമായതോടെ മറ്റു പരിപാടികള്‍ ഇല്ലാതായതിനെ തുടര്‍ന്ന് യൂട്യൂബ് ചാനല്‍ നിര്‍മിച്ച് അതിജീവനത്തിന്റെ സാധ്യതകള്‍ തേടുകയാണ് കലാകാരനായ സാജന് പള്ളുരുത്തി. ചെണ്ട എന്ന പേരിലാണ് അദ്ദേഹം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. വെബ് സീരീസ് മേഖലയിലാണ് അദ്ദേഹം ഇപ്പോള്‍ ചുവട് വെച്ചിരിക്കുന്നത്. സാജന് തന്റെ ചാനലില്‍ ഒരുക്കിയിരിക്കുന്നത് നാടന്‍ കഥാപാത്രങ്ങളും നാട്ടിന്‍പുറത്തെ കഥകളുമാണ്.
10 മുതല്‍ 20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 10 എപ്പിസോഡുകള്‍ ചാനലിലുണ്ട്. പള്ളുരുത്തിയും പരിസരവുമാണ് ലൊക്കേഷന്‍. സീരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് സാജന് പള്ളുരുത്തി തന്നെയാണ്. സിജു ഇരുമ്പനമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അശ്വതി സന്ദീപാണ് നായിക. ഡിനു കളരിക്കല്‍ ക്യാമറയും എഡിറ്റിങ് ശ്രീജിത്ത് രാജനുമാണ് നിര്‍വഹിക്കുക.






