
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സെന്തില്‍ കൃഷ്ണ(രാജാമണി). ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ജീവിതത്തിലേക്ക് ഒരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് നടന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കും അഖിലയ്ക്കും ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സെന്തില്‍ പങ്കുവെച്ചത്.
'സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. ഞങ്ങളുടെ ആദ്യ വെഡ്ഡിംഗ് ആനിവേഴ്സറി. ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്,' സെന്തില്‍ കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയുമായി സെന്തിലിന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.






