ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടർ തായ്വാൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. 2,58,000 ന്യൂ തായ്വാൻ ഡോളറാണ് (ഏകദേശം 6.55 ലക്ഷം രൂപ) മസ്കുലർ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. ഫോർസ 300-ന്റെ പകരക്കാരനാണ് ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടർ. ഇന്ത്യയിലും പഴയ മോഡലിന്റെ പരിമിതമായ യൂണിറ്റ് ഹോണ്ട വിറ്റഴിച്ചിരുന്നു. ഫോർസ 350 അടുത്തിടെ തായ്ലൻഡിലും ചുവടുവെച്ചിരുന്നു.
ചെറിയ തോതിൽ സ്കൂട്ടർ പരിഷ്ക്കരിച്ചിട്ടുണ്ട്. ഹ്രസ്വമായ വിൻഡ്സ്ക്രീനും പുതിയ മോഡലിൽ ലഭിക്കുന്നുണ്ട്. 29.4 bhp കരുത്തിൽ 31.9 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 329 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഫോർസ 350 മോഡലിന് കരുത്തേകുന്നത്. എൽഇഡി ടെയിൽ ലൈറ്റിനായുള്ള എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), യുഎസ്ബി ചാർജർ, ഹാർഡ് ബ്രേക്കിംഗ്, കീലെസ് ഇഗ്നിഷൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവ ഒരുങ്ങുന്നു.
15 ഇഞ്ച് അലോയി വീലുകളിൽ ഇരുവശത്തും 120 / 70-15 ടയറുകളാണുള്ളത്. ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ ഫോർസ 350-യിൽ ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്. 11.7 ലിറ്റർ ഇന്ധന ടാങ്കും 147 mm ഗ്രൗണ്ട് ക്ലിയറൻസിനും ഫോർസയ്ക്ക് ലഭിക്കുന്നു. 2021-ൽ ഫോർസ 300 ഇന്ത്യയിൻ വിപണിയിലെത്താൻ സാധ്യതയുണ്ടെന്ന് ചില റിപോർട്ടുകൾ ഉണ്ട്.






