
ബോളിവുഡ് നടന് സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ നിർമാതാവ് മഹേഷ് ഭട്ടിന്റെ ഒരു പഴയകാല വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വിഡിയോ. 2004–ൽ ഷൂട്ട് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അന്ന് ജിയാ ഖാന് പതിനാറ് വയസ്സാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
2007ൽ രാം ഗോപാൽ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാൻ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിൻ ദേഖ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജിയയെയായിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ട് ആയിരുന്നു ഈ സിനിമ നിർമിച്ചത്.
സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയരുമ്പോളാണ് മഹേഷ് ഭട്ടിന്റെ ഈ വിഡിയോ ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ റിയയുമായുള്ള മഹേഷ് ഭട്ടിന്റെ വാട്ട്സാപ് ചാറ്റ് സ്ക്രീൻ ഷോട്ട് സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.






