കേരളത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങൾ നടന്ന് ഏഴ് വർഷങ്ങൾക്കിപ്പുറം, ദൃശ്യം 2 സെപ്റ്റംബർ 14 ന് തുടങ്ങും
കേരളത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങൾ നടന്ന് ഏഴ് വർഷങ്ങൾക്കിപ്പുറം, ദൃശ്യം 2 സെപ്റ്റംബർ 14 ന് തുടങ്ങും
Authored by Web Desk | Last updated: 26 Aug 2020, 2:41 PM | 1 min read
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 14 ന് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഇത് ഔദ്യോ ഗിക പോസ്റ്ററാണോ എന്നത് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു 2015 ൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം. മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത് എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ മോഹൻലാൽ ആണ് തന്റെ ജന്മദിനത്തിൽ ആരാധകർക്ക് സമ്മാനമായി രണ്ടാം ഭാഗത്തിന്റെ പ്രൊമോ വീഡിയോ പങ്കുവെച്ച് ചിത്രത്തെക്കുറിച്ച് ഔദ്യോ ഗിക പ്രഖ്യാപനം നടത്തിയത്.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'റാമാ'ണ് മോഹൻലാൽ ലോക്ക്ഡൗണിന് മുൻപ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമ. റാമിന്റെ കുറച്ചു രംഗങ്ങൾ പുറം രാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ ഈ ഇടവേളയിൽ ജീത്തു ജോസഫ് ദൃശ്യം 2-വിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.