മറാസോയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. നവീകരിച്ച പതിപ്പിന്റെ എക്സ്ഷോറൂം വില 11.25 ലക്ഷം രൂപയാണ്. വാഹനം ഇനി വിപണിയില്‍ എത്തുക M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മാത്രമാകും. M8 വകഭേദങ്ങത്തെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു എന്നാണ് സൂചന.
എഞ്ചിന് നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. റിപ്പോർട്ട് പ്രകാരം പ്രാരംഭ പതിപ്പായ M2 മോഡലിന് 11.25 ലക്ഷം രൂപയും, M4+ പതിപ്പിന് 12.37 ലക്ഷം രൂപയും, ഉപയര്‍ന്ന പതിപ്പായ M6+ മോഡലിന് 13.51 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്ലാമ്പുകള്‍, മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ ഫീച്ചറുകളാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്.
കൂള്‍ഡ് ഗ്ലോവ് ബോക്സ്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ക്രൂയിസ് കണ്ട്രോള്, ഇലക്ട്രിക്കിലി മടക്കാവുന്ന ORVM- കള്‍ എന്നീ ഫീച്ചറുകൾ പുതിയ പതിപ്പില്‍ ഉണ്ടാകില്ലെന്നാണ് സൂചന.വാഹനത്തിന്റെ കരുത്ത് ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന് 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. അധികം വൈകാതെ വാഹനത്തിന് 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് പെട്രോള്‍ എഞ്ചിനും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.






