
വീട്ടിലെ വളർത്തുമൃഗങ്ങളോട് കൊച്ചുകുട്ടികൾക്ക് പ്രത്യേക ഇഷ്ടമാണുള്ളത്. അവയെ കൊഞ്ചിക്കാനും കളിപ്പിക്കാനുമെല്ലാം അവർ എപ്പോഴും മുന്നിൽത്തന്നെയുണ്ടാകുകയും ചെയ്യും. അത്തരമൊരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു പൂച്ചക്കുട്ടിയെ നെഞ്ചോട് ചേർത്ത് ലാളിക്കുന്ന പെൺകുട്ടിയാണ് ഈ വീഡിയോയിലെ താരം. ചുവന്ന ഫ്രോക്കുമിട്ട് തലയിൽ റിബണും കെട്ടി ഒരു സോഫയിലിരിക്കുന്ന കുരുന്ന്, കറുത്ത നിറത്തിലുള്ള പൂച്ചക്കുട്ടിയെ തന്റെ കൈയ്യിൽ ഭദ്രമായി പിടിച്ചിട്ടുണ്ട്. ആദ്യമൊക്കെ അൽഭുതത്തോടെ പൂച്ചക്കുട്ടിയെ നോക്കിയ പെൺകുട്ടി പിന്നീട് അതിനെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമൊന്നും ഒരു മടിയും കാണിക്കുന്നില്ല.
വെൽകം ടു നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 16 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒന്നര ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നത്.
I'm melting seeing them. pic.twitter.com/Uw5jOsAXqN
— Welcome To Nature (@welcomet0nature) August 25, 2020






