
അയ്യപ്പനും കോശിയും മലയാളത്തിന് പുറത്തേക്ക് വിവിധ ഭാഷകളിലായി ഒരുങ്ങുമ്പോള്‍ സിനിമയുടെ ശില്പ്പിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതം മലയാള സിനിമാ ലോകത്തെ വിട്ടുപോയിട്ടില്ല. നഞ്ചമ്മ എന്ന ഗായികയെ സച്ചി മലയാള സിനിമക്ക് പരിചയപ്പെടുത്തിയിട്ട് ഒരു വര്‍ഷമായിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന് ജേക്സ് ബിജോയ്.
ദൈവമകളെ എന്ന ഗാനം നഞ്ചമ്മ പാടി സച്ചിയേട്ടന് കേട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആകുന്നുവെന്ന മുഖവുരയോടെ ജേക്സ് ബിജോയ് എഴുതിയ കുറിപ്പിനൊപ്പം സച്ചിക്കുള്ള ട്രിബ്യൂട്ട് വീഡിയോ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കി.
ജേക്സിന്റെ കുറിപ്പ് ഇങ്ങനെ
"ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്.ആ മുഖം മായാതെ ഹൃദയത്തിൽ ഉണ്ട്.
ആ പച്ചയായ മനുഷ്യന്റെ...
കലാകാരന്റെ....
നന്മയുള്ള മനസ്സിന്റെ ഉടമയായ
എന്റെ സച്ചിയേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു."






