
ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനുമായി പുത്തൻ ഹോണ്ട ജാസ് വില്പനക്കെത്തി. ഇനി പെട്രോൾ എൻജിനിൽ മാത്രമേ ഹോണ്ട ജാസ് ലഭ്യമാകു. ബിഎസ്6-ന് 7.49 ലക്ഷം മുതലാണ് എക്സ്-ഷോറൂം വില. V, VX, ZX എന്നിങ്ങനെ 3 വേരിയന്റുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ എത്തുന്നു. ബിഎസ്4 ഹോണ്ട ജാസുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാന മാന്വൽ വേരിയന്റിന്റെ വില വില 5000 രൂപ കൂടിയിട്ടുണ്ട്. എന്നാൽ, അടിസ്ഥാന ഓട്ടോമാറ്റിക് വേരിയന്റിന്റെ വില 15,000 രൂപ കുറഞ്ഞിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്.
ബിഎസ്6 പരിഷ്ക്കാരങ്ങൾക്ക് വിധേയമായിരിക്കുന്നത് 1.2-ലിറ്റർ i-VTEC പെട്രോൾ എൻജിനാണ്. ബിഎസ്6 ആയി പപരിഷ്കരിച്ചിട്ടുണ്ടെങ്കിലും 89 ബിഎച്ച്പി പവറും 110 എൻഎം ടോർക്കുമുള്ള പെട്രോൾ എഞ്ചിന്റെ ഔട്ട്പുട്ട് മാറ്റമില്ലാതെ തുടരുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടിയാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളിൽ പുത്തൻ ജാസ് വാങ്ങാം.
റിപ്പോർട്ട് പ്രകാരം ബിഎസ്4 ജാസിന്റെ ഉപഭോക്താക്കളിൽ 80 ശതമാനവും പെട്രോൾ വേരിയന്റ് ആണ് തിരഞ്ഞെടുത്തത്. 2020 ജാസിൽ ഡീസൽ ഒഴിവാക്കാൻ ഹോണ്ട കാർസ് ഇന്ത്യയെ പ്രേരിപ്പിക്കുന്നത് ഇതാണ് എന്ന് കമ്പനി മുൻപേ പറഞ്ഞിരുന്നു. മാന്വൽ പതിപ്പിന് ലിറ്ററിന് 16.6 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 17.1 കിലോമിറ്ററും ആണ് പുത്തൻ ജാസിന്റെ മൈലേജ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പുറകിൽ കാമറ,പുഷ് ബട്ടൺ സ്റ്റാർട്ട്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 7.0-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം,കീലെസ് എൻട്രി എൻട്രി എന്നിവ ഉയർന്ന വേരിയന്റിലുണ്ട്. സിവിടി ട്രാൻസ്മിഷൻ മോഡലുകൾക്ക് പാഡിൽ ഷിഫ്റ്ററുമുണ്ട്. സെഗ്മെന്റിലെ എതിരാളികൾക്ക് ആർക്കും ലഭിക്കാത്ത ഇലക്ട്രിക്ക് സൺറൂഫ് ആണ് ഫീച്ചർ നിരയിലെ പുത്തൻ ജാസിന്റെ ആകർഷണം.






