
കൊച്ചി: നടി ലീന മരിയാപോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്ലര്റിലുണ്ടായ വെടിവെപ്പ് കേസ് ഇനി തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. നേരത്തെ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിരുന്നത്.
പാര്‍ലറില്‍ വെടിവെപ്പ് നടത്തിയത് രവി പൂജാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി ഇപ്പോഴുള്ളത്. രവി പൂജാരി ഉള്‍പ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടക്കും.
കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ട്.






