
ഹീറോ എക്സ്ട്രീം 160R ജൂൺ അവസാനത്തോടെ ആണ് വിപണിയിൽ അവതരിപ്പിച്ചത്. 99,950 രൂപയുടെ പ്രാരംഭ വിലയിൽ ആണ് മോഡൽ എത്തിയത്. ഷാർപ്പ് സ്റ്റൈലിംഗോടു കൂടി എക്സ്ട്രീം 160R അതിന്റെ വലിയ എക്സ്ട്രീം 200R-ൽ നിന്ന് വേറിട്ടുനിൽക്കുന്നു. വിൽപ്പനയിലും കാര്യമായ നേട്ടമാണ് ഈ മോഡൽ നേടിയിരിക്കുന്നത്.
5,06,946 യൂണിറ്റുകളായിരുന്നു 2020 ജൂലൈ മാസത്തിൽ ഹീറോയുടെ മൊത്ത വിൽപ്പന. എക്സ്ട്രീം 160R കഴിഞ്ഞ മാസം 6,639 യൂണിറ്റും എക്സ്പൾസ് 200 1,475 യൂണിറ്റ് വിൽപ്പനയുമാണ് കമ്പനിക്ക് നേടിക്കൊടുത്തത്. പ്രധാന എതിരാളികളായ ഹോണ്ടയെ പരാജയപ്പെടുത്തി 40 ശതമാനം വിപണി വിഹിതം നേടാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് സാധിച്ചെന്നാണ് റിപ്പോർട്ട്. 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളാണ് എക്സ്ട്രീം 160R എന്നാണ് കമ്പനിയുടെ അവകാശവാദം.
160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചെക്റ്റ് എഞ്ചിൻ കൊണ്ടാണ് 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലിനെ ഹീറോ സജ്ജീകരിച്ചിരിക്കുന്നത്. ഈ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റ് 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിൻ ചേർത്തുവെച്ചിരിക്കുന്നത്.






