
നടൻ നോബിയുടെ യാത്രകൾക്ക് കൂട്ടായി ടാറ്റയുടെ ഹാരിയറും. ഹാരിയറിന്റെ ഡാർക്ക് എഡിഷനാണ് താരം സ്വന്തമാക്കിയത്. 17.70 ലക്ഷം രൂപയാണു ഹാരിയറിന്റെ മുന്തിയ വകഭേമായ സെഡ് എക്സിന്റെ ഡാർക്ക് പതിപ്പിന് ഷോറൂം വില .
ഡാർക്ക് എഡീഷന്റെ പ്രധാന പ്രത്യേകത അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് ആണ്. ഗ്രേ ഹെഡ്ലാംപ് ഇൻസർട്ട്, പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പ് നിറമാക്കിയിട്ടുണ്ട്. മുൻ ഫെൻഡറിൽ ഡാർക്ക് എന്നു രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഒരുങ്ങുന്നു.
ഡാർക് എഡീഷനിലും സാധാരണ ഹാരിയറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിൻ തന്നെയാണ്. 140 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഡാഷ്ബോഡിനു കുറുകെയുള്ള ഹ്യുമാനിറ്റി ലൈനാവട്ടെ ഗൺമെറ്റൽ ഗ്രേ ഫിനിഷിലാക്കി. കറുപ്പ് നിറമാണ് ലതററ്റ് സീറ്റ്, ഡോർ ഇൻസർട്ട് എന്നിവയൊക്കെ. കൂട്ടിനു കോൺട്രാസ്റ്റിങ് ഗ്രേ സ്റ്റിച്ചിങ്ങുമുണ്ട്. പെർഫൊറേറ്റഡ് ബ്ലാക്ക് ലതർ ഫിനിഷാണു ഡോർ ഹാൻഡിലുകൾക്ക്.






