ന്യൂഡല്‍ഹി : മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
പ്രണബ് മുഖര്‍ജി ഇപ്പോഴും കോമ അവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്. ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുന്നതിനുമാണ് ചികിത്സയാണ് നല്‍കുന്നത്. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്നും ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി വ്യക്തമാക്കി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

Comments