ന്യൂഡൽഹി : അനുഷ്ക ശർമയും വിരാട് കോലിയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുമെന്ന് കോലി കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഗർഭിണിയായ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രവും കോലി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കും ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരു സർപ്രൈസ് പാർട്ടി ഒരുക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആർ.സി.ബി ടീം ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പോകുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോയാണിത്. ആർ.സി.ബി ടീമംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്ന അനുഷ്കയേയും കോലിയേയും വീഡിയോയിൽ കാണാം. നിലവിൽ കോലി ആർസിബി ടീമിനൊപ്പം യു.എ.ഇയിലാണുള്ളത്. സെപ്റ്റംബർ 19-നാണ് ഐ.പി.എൽ തുടങ്ങുന്നത്. 2017-ൽ ഇറ്റലിയിൽവച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇത്. അതിനുശേഷം സുഹൃത്തുക്കൾക്കായി ഡൽഹിയിലും മുംബൈയിലും വിവാഹസത്കാരവും ഒരുക്കിയിരുന്നു.

Comments