
നൂഡല്‍ഹി: ദക്ഷിണ ചൈന കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ശെസനികര് കൊല്ലപ്പെട്ടതിനു രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണ ചൈനാക്കടലില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്.
നേരത്തെ ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചയില്‍ യുദ്ധക്കപ്പലിന്റെ സാന്നിധ്യം സംബന്ധിച്ച് ചൈനീസ് അധികൃതര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ യുദ്ധക്ക പ്പലിന്റെ വിന്യാസം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലും നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയിലാണ് ഈ വിന്യാസം. കിഴക്കന്‍ ലഡാക് േേഖലയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നല്‍കുകയാണ് യഒദ്ധക്കപ്പല് വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.






