
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ത്രില്ലർ ചലച്ചിത്രമായഅഞ്ചാം പാതിര ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദി റീമേക്കില്‍ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം മലയാളത്തിലെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളികളാകും. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ പറയുന്നു.
ഡോ അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബന് തകർത്തഭിനയിച്ച ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകൻ. സുഷിൻ ശ്യാം സംഗീതം. ഷറഫുദ്ദീന്, ഉണ്ണിമായ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.






