ന്യുഡല്‍ഹി: രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവ്. -23.9% ഇടിവാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലും ജി-20 രാജ്യങ്ങളിലും ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ഇന്ത്യയിലാണ്. രാജ്യം ത്രൈമാസ അവലോകനം ആരംഭിച്ച 1996നു ശേഷം നേരിടുന്ന ഏറ്റവും വലിയ ത്രൈമാസ വളര്‍ച്ചയിലെ ഇടിവാണ് ഈ കാലഘട്ടത്തില്‍ നേരിടുന്നതെന്ന് ദ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണും ബിസിനസ് പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും ഉപഭോഗത്തിലെ ഇടിവും തൊഴില്‍ നഷ്ടവുമാണ് ഈ തിരിച്ചടിക്ക് കാരണം. കഴിഞ്ഞ ത്രൈമാസ പാദത്തില്‍ 3.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. എട്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
രാജ്യത്ത് ഇതിനകം 36 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 64,000ല്‍ ഏറെ പേര് മരണമടഞ്ഞു. മരണസംഖ്യയില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ഗതാഗത, വിദ്യാഭ്യാസ, ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടിയതും പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ഇളവുകള്‍ നല്കാതിരിക്കുന്നതും ഉത്പാദന, സേവന, റീട്ടെയ്ല്‍ സെയില്‍സ് മേഖലയ്ക്ക് തിരിച്ചടിയായി. തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളെ പോലെ അലയേണ്ടിവന്നു.
മാര്‍ച്ച് 25നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മേയ് അവസാനം വരെ ഇത് നീണ്ടു. ജൂണ്‍ മുതല്‍ ഇളവുകള്‍ അനുവദിച്ചുവെങ്കിലും വ്യവസായ മേഖലയ്ക്ക് കാര്യമായ പുരോഗതിയുണ്ടായില്ല. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് വളര്‍ച്ചയില്‍ 8.1 % മുതല്‍ 1.0% വരെ കുറവുണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക മേഖലയില്‍ ഈ വര്‍ഷം തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും കുറവാണ്.

Comments