
ബംഗളുരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മഅ്ദനി തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കിഡ്നി സംബന്ധമായ അസ്വസ്ഥതകള്‍ കൂടിയതിനാല്‍ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
ഫേസ്ബുക്കിലൂടെയാണ് മഅ്ദനി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. 2008ല്‍ ബംഗളുരുവില്‍ നടന്ന സ്ഫോടനകേസുമായി ബന്ധപ്പെട്ട് 2010ല്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തു. അന്‍വാര്‍ശേരിയിലെ ആസ്ഥാനത്ത് നിന്നാണ് കര്‍ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റവിമുക്തനായി എത്തിയത് 2007ല്‍ ആയിരുന്നു. അതിന് പിന്നാലെയായിരുന്നു അടുത്ത കേസ്.






