
വെള്ളം എന്ന ജയസൂര്യ ചിത്രത്തിന്റെ ടീസര്‍ കണ്ടത് 10 ലക്ഷം ആളുകള്‍. ചിത്രത്തില്‍ മുഴുക്കുടിയനായാണ് ജയസൂര്യ എത്തുന്നത്. ക്യാപ്റ്റന്‍ ശേഷം ജയസൂര്യ - പ്രജേഷ്സെന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണിത്.
സംയുക്ത മേനോനും സ്നേഹയും നായികമാരായി എത്തുന്ന ചിത്രത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിദ്ദിഖ്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശന്,നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്കര്‍, ബേബി ശ്രീലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ, മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ടീസര്‍ കാണാം;






