
കോവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബച്ചന് അടുത്തിടെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ഇപ്പോഴിതാ ബെന്‍സിന്റെ ഒഴുകുന്ന കൊട്ടാരം എസ് ക്ലാസ് സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്.
എസ് ക്ലാസിന്റെ ഡീസല്‍ മോഡല്‍ 350 ഡിയാണ് താരം സ്വന്തമാക്കിയത്. മുംബൈയിലെ മേഴ്സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പായ ഓട്ടോഹാങ്ങറില് നിന്നാണ് പുതിയ എസ് ക്ലാസ് ബച്ചന് വാങ്ങിയത്. നേരത്തെ ബച്ചന് എസ്ക്ലാസുണ്ടായിരുന്നെങ്കിലും അത് കുറച്ചു നാളുകള്‍ക്ക് മുമ്പ് വിറ്റിരുന്നു.
ഐശ്വര്യ റോയ്യും അടുത്തിടെ എസ് ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ബെന്‍സിന്റെ ആഡംബര എംപിവിയായ വി ക്ലാസും അമിതാഭ് ബച്ചന് സ്വന്തമായുണ്ട്. ബെന്‍സിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എസ് ക്ലാസ്. എസിന്റെ ഡീസല്‍ വകഭേദമാണ് 350 ഡി. മൂന്നു ലിറ്റര്‍ എന്ജിന് ഉപയോഗിക്കുന്ന കാറിന് 282 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 1.38 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.






