കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്ക് സഹായവുമായി ഊർമിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും. ഓൾ കേരള ഡാൻസേഴ്സ് അസോസിയേഷൻ കണ്ണൂരിന്റെ കൂട്ടായ്മയില്‍ നൂറോളം കലാകാരന്മാർക്കാണ് ഇവർ ഓണക്കിറ്റ് വിതരണം നടത്തിയത്.
നൃത്താധ്യാപിക നയൻതാര മഹാദേവനും തിരുവാതിര അനിൽ മാസ്റ്ററും ചേർന്നാണ് കലാകാരന്മാരെ സഹായിക്കാൻ എന്തുചെയ്യണമെന്ന ആശയവുമായി ഊർമിളയുടെ മുന്നിലെത്തിയത്. അങ്ങനെയാണ് വസ്ത്രദാനം എന്ന ആശയത്തിലെത്തിയത്. നൂറോളം നൃത്താധ്യാപകർക്ക് ഓണക്കോടി നൽകി .മകൾ ഉത്തരയുടെ വിവാഹത്തിനു ഗുരുക്കന്മാർക്കുള്ള ദക്ഷിണയായി കണക്കാക്കിയാൽ മതി എന്നാണ് ഊർമ്മിള ഉണ്ണി ഈ സഹായഹസ്തത്തെക്കുറിച്ച് പറഞ്ഞത്.

തൃശൂരിലെ സംയുക്താ വർമ്മയുടെ വീട്ടിൽ വെച്ച് ഉത്തരയും ഭാവി വരൻ നിതേഷ് നായരും ഊർമിള ഉണ്ണിയും ചേർന്ന് ഓണസാരികൾ കണ്ണൂർ അനിൽ മാസ്റ്റർക്ക് കൈമാറി.

Comments