
രണ്ട് വർഷണങ്ങൾക്ക് ശേഷം പരിഷ്കരിച്ച ജി 310 ബൈക്കുകൾ വില്പനക്കെത്തിക്കാൻ ഒരുങ്ങുകയാണ് ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡ്. 2020 ബിഎംഡബ്ള്യു ജി 310 ബൈക്കുകൾ അടുത്ത മാസം പകുതിയോടെ വില്പനക്കെത്തും. പുത്തൻ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ ബുക്കിങ് ബിഎംഡബ്ള്യു മോട്ടോറാഡ് ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
അടുത്തുള്ള ബിഎംഡബ്ള്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ നിന്നും 50,000 രൂപ ടോക്കൺ തുക നൽകി ജി 310 ബൈക്കുകൾ ബുക്ക് ചെയ്യാം. എന്നാൽ, പല ഡീലർഷിപ്പുകളും ജി 310 ബൈക്കുകൾക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചു കഴിഞ്ഞു.
ബി എസ് VI 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ, 9,700 ആർപിഎമ്മിൽ 34 ബിഎച്ച്പി പവറും, 7,700 ആർപിഎമ്മിൽ 27.3 എൻഎം ടോർക്കും തന്നെയാണ് നിർമിക്കുക എന്നാണ് റിപ്പോർട്ടുകൾ. റെയിൻ, അർബൻ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് മോഡുകളാണുണ്ടാകുക. റിപ്പോർട്ട് അന്വറിച്ച് അർബൻ, റെയിൻ മോഡുകളിൽ 7,600 ആർപിഎമ്മിൽ 25 ബിഎച്ച്പി ആയും 6,700 ആർപിഎമ്മിൽ 25 എൻഎം ആയും പവർ, ടോർക്ക് കുറയും. 2020 ബിഎംഡബ്ള്യു ജി 310 ബൈക്കുകളിൽ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്ടിവിറ്റി സഹിതമാണ് ലഭിക്കുക.






