
പാലാ: അര്‍ബുദരോഗം ബാധിച്ച നിര്‍ധനയായ വീട്ടമ്മ കാരുണ്യമതികളുടെ ചികിത്സാസഹായം തേടുന്നു . കടനാട് നീലൂര്‍ കരോട്ടുപാറയ്ക്കല്‍ ശിവരാമന്റെ ഭാര്യ ജയലക്ഷ്മി(68)യാണ് ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കുമായി കണ്ണീര് വാര്‍ക്കുന്നത്.
കൂലിപ്പണിക്കാരനായ ശിവരാമന് മാത്രമാണ് ജയലക്ഷ്മിക്ക് ആശ്രയം. രോഗിയായ ശിവരാമനും ഇപ്പോള്‍ പണിക്ക് പോവാനാവാത്ത അവസ്ഥയായാണ്. ഇതോടെ കുടുംബം നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നു. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഏഴ് തവണ കീമോ തെറാപ്പിചികിത്സയ്ക്ക് വിധേയയായ ജയലക്ഷ്മിക്ക് അടിയന്തിരമായി ഓപ്പറേഷന് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
മൂന്ന് സെന്റ് സ്ഥലത്തെ പണിതീരാത്ത ചെറിയ വീട്ടില്‍ കഴിയുന്ന ഇരുവരും എങ്ങനെ ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കും പണം കണ്ടെത്തുമെന്നറിയാതെ ഉഴലുകയാണ്. ജയലക്ഷ്മി ശിവരാമന്റെ പേരില്‍ എസ്.ബി.ഐ കുറുമണ്ണ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 32999127398. ഐഎഫ്എസ്സി കോഡ്: എസ്ബിഐഎന്‍ 0008637. സ്വിഫ്റ്റ്കോഡ്: എസ്ബിഐഎന്ഐഎന് ബിബി 396. ഫോണ്‍ :9605946712.




