
ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിനുള്ളിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഇരുന്ന അപ്രീലിയ SXR 160 മാക്സി-സ്കൂട്ടർ കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകി. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച് 2020 നവംബറിൽ രാജ്യത്ത് മാക്സി സ്കൂട്ടർ വിൽപ്പനയ്ക്കെത്തുമെന്ന് പിയാജിയോ ഇന്ത്യ സ്ഥിരീകരിച്ചു. പിയാജിയോ ഇന്ത്യ ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ വെർച്വൽ ലോഞ്ചിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രീലിയ SXR 160 യൂറോപ്യൻ, തെക്ക്-കിഴക്കൻ ഏഷ്യൻ വിപണികളിൽ ജനപ്രിയമായ ഒരു സെഗ്മെന്റായ ഒരു ഹോംഗ്രൂൺ മാക്സി-സ്കൂട്ടറായിരിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിഎസ് VI കംപ്ലയിന്റ് വെസ്പ, അപ്രീലിയ സ്കൂട്ടറുകൾ, പുതിയ ഓൺലൈൻ ഇ-കൊമേർസ് പ്ലാറ്റ്ഫോം, ഇപ്പോൾ റേസിംഗ് സിക്സ്റ്റീസ് പ്രത്യേക പതിപ്പ് എന്നിവ പുറത്തിറക്കി വിപണിയിൽ സജ്ജീവ സാനിധ്യം ഉറപ്പാക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാവ്.
പിയാജിയോ ഇന്ത്യ 2020 ഓട്ടോ എക്സ്പോയിൽ അപ്രീലിയ SXR 160 അവതരിപ്പിച്ചിരുന്നു. എക്സ്പോയിൽ വളരെ ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് സ്കൂട്ടർ.പ്രത്യേകിച്ചും ഇന്ത്യൻ വിപണിക്കായി മാക്സി സ്കൂട്ടർ ഇറ്റലിയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. അപ്രീലിയ SXR 160 അതിന്റെ പവർട്രെയിൻ SR 160 -യുമായി പങ്കിടും. സ്കൂട്ടർ അതേ 160 സിസി, മൂന്ന്-വാൽവ്, ഫ്യുവൽ ഇഞ്ചക്റ്റഡ് മോട്ടോർ ഉപയോഗിക്കും. ഇത് 11 bhp കരുത്തും 11 Nm ടോർക്ക് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അപ്രീലിയ SR 160 -യേക്കാൾ കൂടുതലാണ്.






