പ്രൊഫസർ ഡിങ്കന് പിന്നാലെ വീണ്ടും ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് ദിലീപ്. 'ഖലാസി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ താരം തന്നെ പുറത്തിറക്കിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മിഥിലാജാണ്. ഒരു ചരിത്രകഥയാണ് ചിത്രമെന്നാണ് ടൈറ്റിൽ തരുന്ന സൂചന.
'ഇതൊരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിൽ പറയുന്ന വാക്കാണ് ഖലാസി. ഒരു ഉരു പശ്ചാത്തലമാക്കി വടം കൊണ്ടാണ് ഖലാസി എന്ന പേര് എഴുതിയിരിക്കുന്നതായി പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

നിര്‍മ്മാതാവ് കൂടിയാണ് ദിലീപ്. ഗാൻഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ 4 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ട്വന്റി 20 ഇവ നിര്‍മ്മിച്ച സിനിമകളിൽ വലിയ വിജയം നേടുകയുണ്ടായി. കേശു ഈ വീടിന്റെ നാഥൻ, പ്രൊഫസർ ഡിങ്കൻ, ഓൺ എയര്‍ ഈപ്പൻ ഇവയാണ് ദിലീപിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

Comments