
സുസുക്കി വി-സ്ട്രോം 1050 XT സാഹസിക ടൂററിന്റെ പുതിയ വേരിയൻറ് ഇറ്റലിയിൽ അവതരിപ്പിച്ചു. വാഹനം പുറത്തിറക്കിയിരിക്കുന്നത് ഓഫ്-റോഡ് ശേഷിയുള്ള കൂടുതൽ ആക്സസറികൾ ഉപയോഗിച്ചാണ്. സ്റ്റാൻഡേർഡായി നിരവധി ഫാക്ടറി ആക്സസറികൾ സുസുക്കി വി-സ്ട്രോം 1050 XT പ്രോയ്ക്ക് ലഭിക്കുന്നു.
എഞ്ചിൻ ഗാർഡുകൾ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, കരുത്തുറ്റ ബാഷ് പ്ലേറ്റ്, അതുപോലെ തന്നെ ബൈക്കിനൊപ്പം ഒന്നിലധികം ദിവസത്തെ സാഹസങ്ങൾക്കായി ഹാർഡ് കേസ് പന്നിയറുകൾ എന്നിവ പുതിയ V-സ്ട്രോം 1050 XT പ്രോ ഉൾക്കൊള്ളുന്നു. സുസുക്കി V-സ്ട്രോം 1050 -ൽ 1,037 സിസി, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, 90 ഡിഗ്രി വി-ട്വിൻ യൂണിറ്റാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇത് 8,500 rpm -ൽ 106 bhp പരമാവധി കരുത്തും 6,000 rpm -ൽ 100 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച് ഇറ്റലിയിൽ പ്രഖ്യാപിച്ച സുസുക്കി വി-സ്ട്രോം 1050 XT പ്രോയ്ക്ക് 15,390 യൂറോ, ഏകദേശം 13.31 ലക്ഷം രൂപയാണ് എക്സ-ഷോറൂം വില. യെല്ലോ, ബ്ലാക്ക്, ടൂ-ടോൺ ഓറഞ്ച് നിറത്തിലുള്ള വൈറ്റ് ലിവറിയിലും വാഹനം ലഭ്യമാണ്. ഇന്ത്യയിൽ മോട്ടോർസൈക്കിളിന്റെ ലഭ്യതയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.






