
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതി ലീനയുടെ മകനെന്ന് പോലീസ്. ലീനയുടെ മകന് ലിഖിൽ കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അക്രമത്തില്‍ ലിഖിലിൻ്റെ സുഹൃത്ത് ശ്രീകുമാറിനും പങ്കെന്ന് പൂന്തുറ പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മുട്ടത്തറയില്‍ യൂത്ത് കോൺഗ്രസ് മുന്‍ ജനറൽ സെക്രട്ടറിയും കെ പി സി സി മെമ്പറുമായ ലീനയുടെ വിട് ഒരു സംഘം അടിച്ച് തകർത്തത്. ബൈക്കിൽ എത്തിയായ സംഘമാണ് ആക്രമണം നടത്തിയത്. ആക്രണത്തില്‍ ലീനക്കും മകനും പരിക്കേറ്റിരുന്നു.






