
ഹോണ്ടയുടെ പ്രീമിയം സെഡാന് വാഹനമായ സിറ്റിയുടെ അഞ്ചാം തലമുറ മോഡല്‍ നിരത്തുകളില്‍ നേരത്തെ തന്നെ എത്തിയിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും വിപണിയില്‍ നിലനിര്‍ത്താൻ ഹോണ്ടയുടെ തീരുമാനിച്ചിരിക്കുകയാണ്. നാലാം തലമുറ സിറ്റിയുടെ പെട്രോള്‍ എന്‍ജിന്റെ രണ്ട് വകഭേദങ്ങള്‍ മാത്രമായിരിക്കും വിപണിയില്‍ തുടരുക എന്നാണ് സൂചന.
ഇനി നാലാം തലമുറയുടെ എസ്.വി, വി വേരിയന്റുകളാണ് വിപണിയിൽ ലഭിക്കുക. ഇതിലെ എസ്.വി വേരിന്റിന് 9.29 ലക്ഷം രൂപയും വി വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. മുമ്പ് യഥാക്രമം 9.91 ലക്ഷം രൂപയും 10.66 ലക്ഷം രൂപയുമായിരുന്നു ഈ വേരിയന്റുകളുടെ വില. 66,000 രൂപയുടെ വില കുറവാണ് ഇപ്പോൾ ഉള്ളത്.
119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്-6 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് നാലാം തലമുറ മോഡലിന് കരുത്തേകുന്നത്. മാനുവല്‍ ട്രാന്സ്മിഷനില് മാത്രമാണ് ഈ മോഡല്‍ വിപണിയിലുള്ളത്. നാലാം തലമുറ സിറ്റിയിലും നിരവധി ഫീച്ചറുകളാണ് ഉള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പിന്‍നിര എസി വെന്റ്, കീ-ലെസ് എന്‍ട്രി, ടേണ്‍ ഇന്റിക്കേറ്റര്‍ നല്‍കിയുള്ള റിയര്‍വ്യൂ മിറര്‍, 15 ഇഞ്ച് അലോയി വീല്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ്, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.






