
ഹാസ്യനടനും, മിമിക്രി താരവുമായി സാജു നവോദയ എന്ന പാഷാണം ഷാജി മലയാളി പ്രേക്ഷകര്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ്. മലയാളം ബിഗ് ബോസ് സീസണ് 2വിലും താരം പങ്കെടുത്തിരുന്നു. ഇപ്പോള്‍ തന്റെ വിശേഷങ്ങളും ഭാര്യ രശ്മിയുമായുള്ള പ്രണയത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനോട് പങ്കുവെക്കുകയാണ് പാഷാണം ഷാജി.
'' ഇഷ്ടം ആണെന്ന് രണ്ട് പേര്‍ക്കുമറിയാം.പക്ഷെ തുറന്ന് പറഞ്ഞിരുന്നില്ല. അങ്ങനെ ഒരിക്കല്‍ രശ്മി പഠിക്കുന്ന കോളേജില്‍ പോയി. ഇത് വീട്ടിലറിഞ്ഞാല്‍ പ്രശ്നമാവുമെന്ന് രശ്മി പറഞ്ഞപ്പോള്‍, അങ്ങനെയാണെങ്കില്‍ ഞാനങ്ങ് കെട്ടിക്കോളാം എന്ന് പറഞ്ഞു. മൂന്ന് മാസം മാത്രമേ ഞങ്ങള്‍ പ്രണയിച്ചിട്ടുള്ളൂ. 23ാം വയസ്സില്‍ വിവാഹം കഴിച്ചു. നാട്ടില്‍ ആകെ പ്രശ്നമായി. ചെറിയ പ്രായത്തിലുള്ള വിവാഹം. വാടക വീട്ടില്‍ താമസം. വളരെ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്.
ഞങ്ങള്‍ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനമാണ് വിവാഹം. അതില്‍ യാതൊരു കുഴപ്പവുമില്ല. ഞങ്ങള്‍ ഹാപ്പിയാണ്. ആദ്യമൊക്കെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന ആളായിരുന്നു ഞാന്‍. 24ാം വയസില്‍ വിവാഹം കഴിച്ചു. പക്വതയില്ലാത്ത കാലത്ത് വിവാഹം കഴിച്ചതിനാല്‍ പെട്ടെന്നായിരിക്കും തീരുമാനങ്ങളെടുക്കുന്നത്. പിന്നീടാണ് അത് തെറ്റാണെന്ന് ബോധ്യമാവുന്നത്. കല്യാണത്തിന് വേണ്ടി കട്ടിയുള്ള മീശയൊക്കെ വളര്‍ത്തിയിരുന്നു. അന്ന് മീശയൊന്നും ഇല്ലായിരുന്നു എങ്കിലും കുറച്ച് കഷ്ടപ്പെട്ട് വളര്‍ത്തി. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഞാന്‍ കുടുംബനാഥനായി. എങ്കിലും ഞാനിങ്ങനെ കളിച്ച് നടക്കുകയായിരുന്നു.
പിന്നെ ദേഷ്യമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. അതൊക്കെ മാറി. ആകെ മൂന്ന് മാസമേ പ്രണയിച്ചിട്ടുള്ളൂ. ഈ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. പിന്നെ ആര്‍മിയില്‍ രശ്മി അഡ്മിഷന് പോവുന്ന സമയത്ത് ഞാനും കൂടെ പോയി. പിറ്റേ ദിവസം ഇവള് പറയുന്നു, നമ്മള് ഇന്നലെ പോയത് ചേച്ചിയമ്മയുടെ മകന് അറിഞ്ഞു. അതൊരു വിഷയമാവുമെന്ന് വിഷയമായെങ്കില്‍ അപ്പോള്‍ ഞാന്‍ കെട്ടിക്കോളാമെന്ന് ചുമ്മ പറഞ്ഞു. അത് കേട്ടിട്ടും രശ്മിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രതികരണം ഒന്നും വന്നില്ല. വെറുതേ എറിഞ്ഞ് നോക്കിയതാണ്. അതങ്ങ് ഏറ്റൂ. പിന്നെ സീരിയസായി പറഞ്ഞു.'' സാജു പറയുന്നു.






