
ടാറ്റ വാഹനനിരയിലെ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലായ ഹാരിയറിന്റെ പുതിയ XT+ വേരിയന്റ് അവതരിപ്പിച്ചു. ഹാരിയര്‍ XT+ വേരിയന്റിന് 16.99 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ഈ വില സെപ്റ്റംബറില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും. ഒക്ടോബറില്‍ വില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് സണ്‍റൂഫുമായി ആണ് വാഹനം എത്തുന്നത്.
XT+ വേരിയന്റിന്റെ പ്രത്യേകത പനോരമിക് സണ്‍റൂഫ് ആണ്. വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ ഈ സണ്‍റൂഫ് താനെ അടയും. ആന്റി-പിഞ്ചിങ്ങ് സിസ്റ്റവും റെയിന്‍ സെന്‍സിങ്ങ് ക്ലോസിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൊപ്പം ബ്ലാക്ക് കോട്ടിങ്ങ് നല്കിയ ഗ്ലാസാണ് ഇതില്‍ ഉള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് ജെബിഎല്‍ സ്പീക്കറുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, റിവേഴ്സ് ക്യാമറ, എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പ്, ഡ്യുവല്‍ ഫങ്ഷന് എല്‍ഇഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളും ഈ പുതിയ വേരിയന്റില്‍ ഒരുങ്ങുന്നുണ്ട്.
ഹാരിയറിന്റെ XT+ വേരിയന്റിലും കരുത്തേകുന്നത് 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. ഇത് 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന്. ഹാരിയര്‍ എന്ന എസ്യുവി ഒരുങ്ങിയിരിക്കുന്നത് ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമിലാണ്.






