കൊറോണയെത്തുടർന്നുണ്ടായ ലോക്ഡൗണിനുശേഷം വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വ്യത്യസ്തമായ വിഭവങ്ങളൊരുക്കിയും ഓഫറുകൾ നൽകിയുമൊക്കെ വിൽപന വർധിപ്പിക്കാൻ ഹോട്ടലുകളും മുന്നിലുണ്ട്. ഇക്കൂട്ടത്തിൽ വ്യത്യസ്തമാവുകയാണ് ജപ്പാനിലെ ഒരു റെസ്റ്റോറന്റ്. മറ്റൊന്നുമല്ല ഇവിടെ ഭക്ഷണം വിതരണം ചെയ്യാനെത്തുന്നത് ബോഡി ബിൽഡർമാരാണ്, അതും മേൽവസ്ത്രം ധരിക്കാതെ.
ഡെലിവറി മാച്ചോ എന്ന് വിളിക്കപ്പെടുന്ന ഈ സേവനത്തിനു പിന്നിൽ നാൽപ്പത്തിയൊന്നുകാരനായ മസനോരി സു ഗ്വിര ആണ്. ബിസിനസ്സ് തിരിച്ചുപിടിക്കാൻ ഷെഫും ബോഡി ബിൽഡറുമായ മസനോരി കണ്ടെത്തിയ പുതിയ മാർഗമാണിത്. ഫിറ്റ്നസ് രംഗത്തു പ്രവർത്തിക്കുന്ന തന്റെ സുഹൃത്തുക്കളെ തന്നെയാണ് മസനോരി ഇതിനായി തിരഞ്ഞെടുത്തത്.
കൊറോണക്കാലത്ത് ജിമ്മുകൾ അടച്ചിട്ടതോടെ അവർക്ക് ഒരു വരുമാനം എന്ന നിലയ്ക്കാണ് മസനോരി ഈ പദ്ധതിക്ക് തുടക്കമിട്ടത്. സുഷി വിഭവങ്ങളാണ് മസിലുള്ള ഡെലിവറി ബോയ്സ് വിതരണം ചെയ്യുന്നത്. വിഭവം കൈമാറിയതിനു ശേഷം മേൽവസ്ത്രമൂരി ബോഡിബിൽഡിങ് ഷോയും നടത്തും. ഇനി ഈ സേവനം ലഭ്യമാകാൻ ചില നിബന്ധനകളുമുണ്ട്. 7000 യെൻ അഥവാ 5000 രൂപയ്ക്കടുത്ത് ഓർഡർ ചെയ്താൽ മാത്രമേ ഇതു ലഭ്യമാവൂ. നിലവിൽ ദിവസത്തിൽ പത്തോളം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മസനോരി പറയുന്നു.

Comments