
മുംബൈ: നടന് സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. നടിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് നല്‍കിയിരിക്കുന്നത്.
സുശാന്തിന്റെ പാചകക്കാരന് ദീപേഷ് സാവന്തിനെയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അയാളെ അറസ്റ്റ് ചെയ്തത്. അതിനാല്‍, റിയയുടെ അറസ്റ്റിനും സാധ്യത കാണുന്നു.
വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.






