മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട് ആക്രമിക്കുമെന്ന് ഭീഷണി. താക്കറെയുടെ വീടായ മാതാശ്രീ സ്ഫോടനത്തില്‍ തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
ദുബായില്‍ നിന്നാണ് ഭീഷണി കോള്‍ വന്നിരിക്കുന്നത്. ബാന്ദ്രയിലെ വസതിയിലേക്ക് നാല് ഭീഷണി കോളുകള്‍ വന്നതായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.






