രണ്ടു ദിവസമായി സോഷ്യൽമീഡിയയിൽ തരംഗമായ സംഭവമായിരുന്നു കൃഷ്ണപ്രഭയും രജിത് കുമാറും തമ്മിൽ വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രം.
രാവിലെ മുതൽ താരത്തിന്റെ ഫോണിൽ മെസ്സേജും കോളുകളും വന്നുകൊണ്ടേയിരുന്നു. കൃഷ്ണപ്രഭയും ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ രജിത് കുമാറും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൃഷ്ണപ്രഭയുടെ സുഹൃത്തുക്കളും ആരാധകരും വിളിച്ചു ചോദിച്ചു. ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിക്കുന്ന ഒരു ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

സംഭവം ഓൺലൈനിൽ ആളിപടർന്നതോടെ താരം തന്നെ അവസാനം ഗതികേട്ട് പോസ്റ്റ് ഇടേണ്ടി വന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ പുതിയതായി ആരംഭിക്കുന്ന ഹാസ്യ പരമ്പരയിൽ നിന്നുള്ളതാണെന്നും കൃഷ്ണപ്രഭ കുറിച്ചു. ഒരു ഹാസ്യ താരം കൂടിയായ കൃഷ്ണപ്രഭ ഹാസ്യത്തിന്റെ പൊടികൈകൾ കലർത്തിയാണ് പോസ്റ്റ് ഇട്ടത്.
പോസ്റ്റിന് താഴെ ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ആര്യ ബഡായിയും മറുപടി ഇട്ടു. ‘സന്തോഷം.. നിന്നെ കാരണം ഞാൻ രാവിലെ മുതൽ ഈ ഫോൺ താഴെ വച്ചിട്ടില്ല..’ എന്ന് ആര്യ കമന്റ് ചെയ്തു.

Comments