മഹീന്ദ്ര & മഹീന്ദ്ര ലോക്ക് ഡൗണിനിടെ മെയ് മാസത്തിലാണ് തങ്ങളുടെ എസ്യുവി ശ്രേണിയിലെ ഏറ്റവും വിൽക്കൂടുതലുള്ള മോഡൽ ആയ ആള്‍ടുറാസ് ജി4 പരിഷ്കരിച്ചു വിപണിയിലെത്തിച്ചത്. എന്നാൽ, ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ന്റെ ഉടമ ഇന്ത്യയിൽ ഏറ്റവും ശക്തനായ വ്യക്തിയാണ്. ഇന്ത്യയുടെ പ്രസിഡന്റ് ആണ് ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഉടമ.
അതെ സമയം രാഷ്ട്രപതിക്ക് നൽകിയ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. രഷ്ട്രപതി ഭവന് വേണ്ടി ജോയിന്റ് സെക്രട്ടറി ആണ് കറുപ്പ് നിറത്തിലുള്ള ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഏറ്റുവാങ്ങിയത്. പുതുതായെത്തിയ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 പ്രസിഡന്റിന്റെ വാഹനവ്യൂഹത്തോടൊപ്പം എന്ന് ഇപ്പോൾ വ്യക്തമല്ല.
സോനു സോൻവാനി എന്ന വ്യക്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത രാഷ്ട്രപതി ഭവന് മുൻപിൽ പാർക്ക് ചെയ്ത ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ന്റെ ചിത്രം യാഥാർത്ഥം എന്ന് വ്യക്തമാക്കി മഹീന്ദ്ര ഗ്രൂപ്പിലെ മൊബിലിറ്റി സർവീസസ് പ്രസിഡന്റ് പാർത്ഥസാരഥി റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് (എസ് 600) പുൾമാൻ ഗാർഡ് ആണ്
പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച് പരിഷ്കരിച്ച 2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എൻജിൻ ആള്‍ടുറാസ് ജി4ൽ 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും തന്നെയാണ് നിർമിക്കുന്നത്. ആള്‍ടുറാസ് ജി4 ബിഎസ്6 വേർഷന്റെ ഇന്ധനക്ഷമത ലിറ്ററിന് 11.5 കിലോമീറ്ററിൽ നിന്ന് 12.03 കിലോമീറ്റർ ആയി വർദ്ധിച്ചിട്ടുണ്ട്. മെഴ്സിഡസില്‍ സോഴ്സ് ചെയ്യുന്ന ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ട്രാന്സ്മിഷന്. വിപണിയിൽ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ ഫുൾ സൈസ് എസ്യുവികൾ ആണ് ബിഎസ്6 ആള്‍ടുറാസ് ജി4-ന്റെ എതിരാളികൾ.






