മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന മീം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
പരിക്കേറ്റ് രക്തമൊലിപ്പിച്ചുനില്‍ക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാള് കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും വരച്ചതായി കാണാം. ചിത്രത്തിനൊപ്പം മറാത്തിയില്‍ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ' അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ലക്ഷ്മിഭായിയുടെയും വീര്‍ ശിവാജിയുടെയും കാലടികള്‍ ഞാന്‍ പിന്തുടരും. ധൈര്യത്തോടെ ഞാന്‍ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര' കങ്കണ കുറിച്ചു.

മഹാരാഷ്ട്രയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് ബൃഹന്‍ മുംബൈ കോര്പറേഷന് അധികൃതര്‍ പൊളിച്ചു. ഓഫീസ് തകര്‍ത്തതിനെതിരെ രംഗത്ത് വന്ന കങ്കണ പരസ്യമായി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചിരുന്നു.

Comments