
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനും ഭാര്യ ശോഭയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകള്‍ പാര്‍വതി. ഫെയ്സ്ബുക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്ന് പാര്‍വതി സര്‍പ്രൈസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി, 'നീയെന്‍ സര്‍ഗ്ഗ സൗന്ദര്യമേ..' എന്ന ഗാനം പാടിക്കൊണ്ടാണ് വീഡിയോ. പങ്കുവെച്ചിരിക്കുന്നത്.
'ജീവിതത്തില്‍ എന്തും ഒരുമ്മിച്ച് ഒരേ മനസോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമ്മിച്ച് കൂടെ ഉണ്ടാകണം.. എന്ന് ഞങ്ങളെ പഠിപ്പിച്ച് ദമ്പതികള്‍ക്ക് ചക്കര ഉമ്മ... എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.






