
ന്യൂഡല്‍ഹി : ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ ട്വിറ്ററിലൂടയാണ് അറിയിച്ചത്.
തനിക്ക് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ തനിക്ക് പനിയോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടോ ഇല്ല, ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളോടെ വൈകാതെ ജോലിയില്‍ തിരിച്ചെത്താനാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
हल्का बुख़ार होने के बाद आज कोरोना टेस्ट क़राया था जिसकी रिपोर्ट पोज़िटिव आई है. मैंने स्वयं को एकांतवास में रख लिया है.
फ़िलहाल बुख़ार या अन्य कोई परेशानी नहीं है मैं पूरी तरह ठीक हूँ. आप सब की दुआओं से जल्द ही पूर्ण स्वस्थ होकर काम पर लौटूँगा.— Manish Sisodia (@msisodia) September 14, 2020






