
ദുബായ്: പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനെ ചാമ്പ്യന്മാരാക്കിയ ലെഗ് സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണ്‍ തിരിച്ചുവരുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന വോണ്‍ ഇത്തവണ ടീമിന്റെ ഉപദേഷ്ടാവും കൂടിയാണ്. കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ സഹായിക്കുന്ന ജോലി കൂടി തനിക്കുണ്ടെന്നു വോണ്‍ പറഞ്ഞു.
ഈ സീസണില്‍ തനിക്ക് ഇരട്ട റോളാണെന്നും വോണ്‍ പറഞ്ഞു. റോയല്‍സിനൊപ്പം ചേരുന്നതിന്റെ സന്തോഷം ഏറെയാണ്. ഇത് തന്റെ ടീമും കുടുംബവുമാണ്. ഈ ഫ്രാഞ്ചൈസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത്യധികം ആവേശകരമാണ്. ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് 2003-07 കാലയളവില്‍ വോണിനൊപ്പം വികേ്ടാറിയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. സുബിന് ബറൂച്ചയാണ് രാജസ്ഥാന് റോയല്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ്. ആദ്യ സീസണില്‍ വോണ്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 22 ന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് രാജസ്ഥാന് റോയല്‍സിന്റെ 13-ാം സീസണിലെ ആദ്യ മത്സരം. ആദ്യ സീസണില്‍ കിരീടം നേടിയതൊഴിച്ചാല്‍ എടുത്തു പറയാനുള്ള നേട്ടമുണ്ടാക്കാന്‍ റോയല്‍സിനായില്ല. വമ്പന്‍ കളിക്കാരില്ലാതെ തന്നെ എല്ലാ സീസണുകളിലും ശരാശരി പ്രകടനം നടത്തുന്ന ടീമാണ്. കഴിയാറുണ്ട്.
വോണിന്റെ തിരിച്ചു വരവ് അദ്ദേഹത്തിന്റെ 51-ാം ജന്മദിന ദിവസമാണു രാജസ്ഥാന് റോയല്‍സ് പുറത്തുവിട്ടത്. ഈ ശനിയാഴ്ചയാണ് ഐ.പി.എല്‍. സീസണ് ആരംഭിക്കുക. 19 നു വൈകിട്ട് 7.30 മുതല്‍ അബുദാബിയിലെ ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.






