
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ കെ.ടി. റമീസിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ കഴിയില്ല.
കേസിലെ പ്രതികളായ റമീസിനേയും സ്വപ്ന സുരേഷിനേയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ.ങള് ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിനെ തുടര്‍ന്നാണ് ജയിലിലേക്ക് ഇരുവരെയും മാറ്റിയത്.
അതേസമയം കേസിലെ പ്രതി മുഹമ്മദ് അന്‍വറിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.






