
തൃശൂര്‍ : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് വൈകീട്ട് ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം.
കനത്തമഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്. 2662.75 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി ഡാമിലെ വെളളം തുറന്നുവിടുന്നത്. അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.






