ഇന്ദിരാഗാന്ധിക്കൊപ്പമുള്ള ഈ നേതാക്കളെ പരിചയമുണ്ടോ? 1976 ല്‍ പകര്‍ത്തപ്പെട്ട ചിത്രത്തില്‍ ഇന്ന് കേരളത്തിലെ പ്രമുഖരായി മാറിയിരിക്കുന്ന അനേകം നേതാക്കളുണ്ട്. പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ അന്നത്തെ കെ എസ് യു നേതാക്കള്‍ക്കൊപ്പം എടുത്ത ഈ അപൂര്‍വ്വചിത്രം ഫോട്ടോഗ്രാഫിയില്‍ അമ്പതാണ്ട് പിന്നിട്ട പ്രമുഖ ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടിയുടേതാണ്.
'കേരളഭൂഷണം കേരളം' എന്ന മാധ്യമത്തിനായി ചിത്ര കൃഷ്ണന്‍കുട്ടി പകര്‍ത്തിയ ചിത്രത്തില്‍ നിയമസഭാ സാമാജികനായി 50 ആണ്ട് ഇന്ന് പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കേരളത്തില്‍ മന്ത്രിമാരായി ഇരുന്നവരും കോണ്‍ഗ്രസിന്റെ തന്നെ സമാനതകളില്ലാത്ത നേതാക്കളായി മാറിയവരുമായ അനേകരുണ്ട്.
ഉമ്മന്‍ചാണ്ടിക്കു പുറമേ എ.കെ. ശശീന്ദ്രന്, കെ. മുഹമ്മദാലി, വി.എം. സുധീരന്, കെ.സി. ജോസഫ്, എം.എം ഹസന്, പി.സി. ചാക്കോ, സി.എച്ച്. ഹരിദാസ്, ചിറ്റാര്‍ രാജന്, പാലോട് രവി, സോളമന് അലക്സ്, ജി. കാര്ത്തികേയന്, എന്‍. ശിവശങ്കരന്, പി.എം. സുരേഷ് ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചെറിയാന് ഫിലിപ്പ്, കെ.പി. പുരുഷോത്തമന് നായര്‍, കോയിവിള വിജയന്, ജി. രാമന് നായര്‍ എന്നിവരാണ് ചിത്രത്തില്‍.

1976 ലായിരുന്നു ഫോട്ടോയ്ക്ക് ആസ്പദമായ സംഭവം. എറണാകുളത്ത് എത്തിയ ഇന്ദിരാ ഗാന്ധിയെ കാണാനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തു നിന്നു. ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ കാണണമെന്ന് ഇന്ദിര ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അപൂര്‍വചിത്രം പിറവിയെടുത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത്. അന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഫൊട്ടോഗ്രഫിയില്‍ ചിത്ര കൃഷ്ണന്‍കുട്ടി 50 വയസ്സ് പിന്നിട്ടത്. ഉമ്മന്‍ചാണ്ടി നിയമസഭാംഗമായി അമ്പതിന്റെ നിറവില്‍ എത്തിനില്ക്കുമ്പോള് ഇന്നും അദ്ദേഹവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് അദ്ദേഹം. തിരഞ്ഞെടുപ്പു പ്രചരണത്തിലേതും സ്റ്റുഡിയോയില്‍ വച്ചു പകര്‍ത്തിയതുമായ ഉമ്മന്‍ചാണ്ടിയുടെ ചിരിക്കുന്ന അനേകം ചിത്രങ്ങളും ചിത്ര കൃഷ്ണന്‍കുട്ടിയുടെ ശേഖരത്തിലുണ്ട്.

Comments