
2010ൽ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമാലോകത്തെത്തി പത്ത് വര്‍ഷത്തിനിടയിൽ പതിനഞ്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള നടനാണ് സിജു വില്‍സണ്‍. അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയലോകത്തേക്ക് എത്തിയ അദ്ദേഹം 'നേരം', 'പ്രേമം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഐസ്ഡ് ടീ, കട്ടന്‍ കാപ്പി എന്നീ ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. ഇൻസ്റ്റയിൽ സജീവമായ സിജു ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നൊരു ചിത്രം ചര്‍ച്ചയായിരിക്കുകയാണ്.
മലയാളത്തിലെ ഇതിഹാസ സംവിധായകന് പത്മരാജനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്രം. താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേർ സിജുവിന്റെ പുതിയചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഞാൻ കാണുന്നത് പത്മരാജൻ സാറിനേയോ എന്ന് ചോദിച്ചുകൊണ്ടാണ് നടൻ അശ്വിൻ കുമാര്‍ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധിപേര്‍ പത്മരാജന്റെ തനിപ്പകര്‍പ്പെന്ന് പറയാമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
ഞാന്‍ ഗന്ധര്വന് എന്ന അടിക്കുറിപ്പോടെയാണ് സിജു ചിത്രം പങ്കുവവെച്ചിരിക്കുന്നത്. സുഹൃത്തായ മുകേഷ് മുരളീധരനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയൻ, ഇന്നുമുതൽ, വരയൻ, മാരീചൻ തുടങ്ങിയവയാണ് സിജു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.






