
ചൈനയിലെ ഏറ്റവും പ്രശസ്തയായ പ്ലാസ്റ്റിക് സര്‍ജറി പ്രചാരകരില്‍ ഒരാളാണ് വു സിയാചെന്‍ (ആബി). ഇത്തരത്തില്‍ ഒരു പ്രശസ്തി ആബി നേടിയെടുക്കാനും ഒരു കാരണമുണ്ട്. സ്വന്തം ശരീരത്ത് തന്നെ 100 പ്ളാസ്റ്റിക് സര്‍ജറികളാണ് ആബി ചെയ്തത്. ഇപ്പോള്‍ 30 വയസുള്ള ആബി തന്റെ 14മത്തെ വയസ് മുതലാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആംഭിച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ആബിയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
തന്റെ ശരീരത്തില്‍ ഇത്രയധികം പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്താന്‍ ആബി ചിലവഴിച്ചത് നാല് ദശലക്ഷം യുവാനാണ് (ഏകദേശം 4 കോടി രൂപ ). മൂക്കില്‍ ആറ് തവണയും, കണ്ണുകളില്‍ രണ്ട് തവണയും, ചുണ്ടുകളില്‍ മൂന്ന് തവണയും ആബി സര്‍ജറി നടത്തിയിട്ടുണ്ട്. ആബിക്ക് കൗമാരപ്രായത്തില്‍ രോഗ പ്രതിരോധശേഷി കുറയുന്ന ഒരു രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനായി സ്റ്റിറോയിഡ് ഹോര്‍മോണുകളായ ഗ്ലൂക്കോകോര്‍ട്ടിക്കോയിഡുകള്‍ എടുക്കേണ്ടി വന്നു. ഇത് ആബിയുടെ ഭാരം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു.
കാലുകള്‍ വലുതായപ്പോള്‍ അസ്വസ്ഥത മാറ്റാന്‍ കൊഴുപ്പ് കളയാനുള്ള മാര്‍ഗമായ ലിപോസക്ഷന് തുടകളില്‍ ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി വരുത്തുന്ന വ്യത്യാസം കണ്ടപ്പോള്‍ തന്റെ ശരീരത്തിലെ എല്ലാ പോരായ്മയും ഇങ്ങനെ ശരിയാക്കാന്‍ ആബി തീരുമാനിച്ചു. ഇതോടെയാണ് 100 പ്ലാസ്റ്റിക് സര്‍ജറികള്‍ സ്വന്തം ശരീരത്തില്‍ ആബി ചെയ്ത്ത്. ബീജിംഗില്‍ ആബിക്ക് രണ്ട് കോസ്മെറ്റിക് സര്‍ജറി ക്ലിനിക്കുകള്‍ ഉണ്ട്. ശരീരത്തിലെ ചെറിയ ഒരു അപൂര്‍ണത പോലും സഹിക്കാന്‍ കഴിയില്ല എന്നാണ് ആബി ചൈനീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.






