
വാഷിങ്ടണ്‍: എച്ച്.1 ബി വിസ അനുവദിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നീക്കം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജി യു.എസ്. കോടതി തള്ളി. വര്‍ക്ക് വിസയില്‍ യു.എസില്‍ കഴിഞ്ഞിരുന്ന 169 ഇന്ത്യക്കാര്‍ നല്കിയ ഹര്‍ജിയാണു വാഷിങ്ടണിലെ യു.എസ്. ഡിസ്ട്രിക്ട് ജഡ്ജ് അമിത് മേത്ത തള്ളിയത്. അടുത്തിടെ ഇന്ത്യയിലെത്തിയ ഇവര്‍ മടങ്ങിപ്പോകാനുള്ള ശ്രമത്തിലാണ്.പുതുതായി എച്ച്.1 ബി വിസ അനുവദിക്കുന്നതിനു താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ജൂണ്‍ 22-നാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനം ഇന്ത്യയില്‍നിന്നടക്കമുള്ള വിദേശ പ്രഫഷണലുകള്‍ക്കു തിരിച്ചടിയായി. യു.എസിലെ വ്യവസായ മേഖലയും ഇതിനെതിരേ രംഗത്തുവന്നിരുന്നു.






